തട്ടുകട സ്റ്റൈലിൽ കപ്പബിരിയാണി ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നേ ഇങ്ങനയെ ഉണ്ടാക്കൂ..

തട്ടുകട സ്റ്റൈലിൽ കപ്പബിരിയാണി ഒരിക്കൽ എങ്കിലും ഇത്‌ പോലെ ഉണ്ടാക്കിയാൽ പിന്നേ ഇങ്ങനയെ ഉണ്ടാക്കൂ..

നല്ല നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ ഈ കപ്പ ബിരിയാണി ഉണ്ടാക്കുന്നതെന്ന് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ

ആദ്യം കപ്പ ബിരിയാണിയിലേക്ക് ഉള്ള കിഴങ് വേവിച്ചെടുക്കാം.. അതിനായി കുറച്ചു വെള്ളം തിളപ്പിക്കാനായി വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺനേക്കാളും കുറവ് മഞ്ഞൾ പൊടിയും ചേർക്കാം.. വെള്ളം നന്നായി തിളച്ചു വരുമ്പോ ഒരു കിലോ കപ്പ തൊലി കളഞ്ഞു മീഡിയം സൈസിൽ കട്ട്‌ ചെയ്ത് ക്ലീൻ ആക്കിയത്, ചേർത് കൊടുകാം .. കപ്പ പാകത്തിന് വേവായി വന്നാൽ വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം സൈഡ്ലേക്ക് മാറ്റി വെക്കാം..

അടുത്തത് ആയി ഒരു കുക്കറിലേക്ക് രണ്ടു വലിയ സബോള, കുറച്ചു കറി വേപ്പില ,പച്ചമുളക് നടുകീറിയത്, മൂന്ന് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഒരു വലിയ തക്കാളി അരിഞ്ഞതും ചേർക്കാം.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മുളക് പൊടി മുക്കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി, അര ടേബിൾ സ്പൂൺ പെരും ജീരകം പൊടിച്ചത്,എരിവിന് അനുസരിച്ചു കുരുമുളക്, ആവിശ്യത്തിന് ഉപ്പ്, കാൽ ടേബിൾ സ്പൂൺ ഉലുവ പൊടിച്ചത് ഇത്രയും പൊടികൾ കൂടെ ചേർത്ത് നല്ല പോലെ കൈ വെച്ച് മിക്സ്‌ ആക്കാം.

ഇതിലേക്ക് ഒരു കിലോ ബോട്ടി ചെറിയ കഷണങ്ങൾ ആക്കി കട്ട്‌ ചെയ്ത് ഉപ്പും മഞ്ഞൾ പൊടിയും വിനാഗിരിയും ചേർത് തിളച്ച വെള്ളത്തിൽ നല്ല പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം നല്ല പോലെ വാർത്തത് ചേർത്ത് കൊടുക്കാം..ഇനി ഇതിലേക്ക് അര കപ്പ്‌ വെള്ളവും രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നല്ല പോലെ ഒന്ന്കൂടെ മിക്സ്‌ ആക്കി എടുക്കാം..

ഇനി കുക്കർ മൂടി മീഡിയം ഫ്‌ളൈമിൽ 5 വിസിൽ വരുന്നത് വരെ വേവിക്കാം. അത് വേവുന്ന സമയം കൊണ്ട് ഒരു ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വന്നാൽ രണ്ട് സബോളയും കുറച്ചു കൂടെ പച്ചമുളകും കറി വേപ്പിലയും കൂടെ ചേർത്ത് വഴറ്റാം..(സബോളക്ക് പകരം ചുവന്നുള്ളിയും പച്ചമുളക് നു പകരം ചുവന്ന മുളകും എടുക്കാം )സബോള വഴന്ന് സോഫ്റ്റ്‌ ആയി വരുമ്പോ ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത് കൊടുക്കാം..

ഇതിന്റെ പച്ചമണം നല്ല പോലെ മാറിയാൽ അര ടേബിൾ സ്പൂൺ ഗരം മസാല പൊടി ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കിയതിന് ശേഷം വേവിച്ചു വെച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി ഇളക്കി യോജോപ്പിക്കാം.. ഇനി ഇതിലേക്ക് വേവിച്ചു വെച്ച ബോട്ടി അതിലെ ഗ്രാവിയോട് കൂടെ തന്നെ ചേർക്കാം..ഗ്രേവി ചെറുതായി ഒന്ന് വറ്റിച്ചെടുക്കാം.. ഇനി flame ഓഫാക്കിയതിന് ശേഷം ചെറിയ ഒരു സബോളയും പച്ചമുളകും കൊതിയാരിഞ്ഞത് കൂടെ ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കാം.. ബ്രേക്ക്‌ഫാസ്റ്റ് ആയും ഡിന്നർ ആയും ഉച്ചയ്ക്ക് ചോറിന്റെ കൂടെ സൈഡ് ഡിഷ്‌ ആയും നമുക്ക് ഇത്‌ സെർവ് ചെയ്യാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Similar Posts

  • |

    Full chicken in pressure cooker

    Ingredients full chicken for marination onion-1/2 ginger, garlic tomato-1 green chilly-3 coriander leaves kashmiri chilly powder-2 tsp turmeric-1/2 tsp pepper powder-1 tsp garam masala-1/2 tsp vinegar-1 tsp oil salt curd for folding and filling lemon green chilly onion paratha Preparation Grind onion, chilly, tomato, ginger, garlic and coriander leaves in a mixie jar, then add…

  • Donut

    Ingredients 1 cup (240ml) whole milk, warmed to about 110°F (43°C) 1 Tablespoon active dry yeast* 1/3 cup (65g) granulated sugar 2 large eggs 6 Tablespoons (86g) unsalted butter, melted and slightly cooled 1 teaspoon pure vanilla extract 1/4 teaspoon ground nutmeg 1/2 teaspoon salt 4 cups (490g) all-purpose flour (spoon & leveled), plus more…

  • |

    Tapioca Vada

    Ingredients Tapioca-1 kg maida-1/2 cup onion-1 green chilly-2-4 ginger curry leaves salt kashmiri chilly-1 tsp turmeric-1 pinch garam masala-1/2 tsp oil for frying Preparation Cook tapioka, then mash it well, then add salt, chopped veggies,masala, rice flour and maida, and knead it well. Dip your hand in water,take small portion of the dough,make a shape…

  • |

    Jackfruit core masala curry

    Ingredients Jackfruit core – cut into cube shape curry leaves turmeric salt grated coconut fennel, cloves,cinnamon,cardamom curry leaves coriander powder chilly powder kashmiri chilly powder meat masala-1/2 tsp salt coconut oil onion garlic ginger green chilly coconut pieces Preparation Cook jackfruit core in a pressure cooker with turmeric,salt and curry leaves. Roast coconut with some…

  • | |

    Nadan Neyyappam

    Ingredients raw rice-1 1/2 cup jaggerry- 5 nos water-1/2cup cumin salt ghee-1 tsp black sesame seeds-1 tbsp oil for frying Preparation Soak rice for 4 – 6 hrs, melt jaggerry and allow it to cool. Grind rice into slightly fine powder, add jaggerry into it, mix well, next add salt, cumin, ghee and black sesame…

  • |

    Oats Sweet

    Ingredients oats 1/2cup milk 2cup jaggery salt 1pinch vanila essence 1/4tsp tutyfruity fruits(optional ) Preparation Boil milk with oats, then add melted jaggerry, mix it well, next mix corn flour and water together in a bowl, pour the mix to the pan, stir it well, then add vanilla essence, combine all, mix it until it…