മഷ്‌റൂം കുറുമ ഒരിക്കലും മറക്കാനാവാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

മഷ്‌റൂം കുറുമ ഒരിക്കലും മറക്കാനാവാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

ആദ്യം പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ചൂടായാൽ രണ്ട് സബോള അരിഞ്ഞത് ചേർത്ത് സോഫ്റ്റ്‌ ആയി വരുന്നത് വരെ നന്നായി വഴറ്റാം.. സബോള വഴന്ന് വന്നാൽ flame ഓഫാക്കി അരക്കാൻ ആയി മിക്സിയുടെ ഒരു ജാറിലേക്ക് മാറ്റാം.. സബോള നന്നായി ചൂടറിയാൽ ഇതിലേക്ക് കുറച്ചു അണ്ടിപരിപ്പും അരക്കാൻ പാകത്തിന് വെള്ളവും ചേർത് പേസ്റ്റ് പരുവത്തിൽ നന്നായി അരച്ചെടുക്കാം..

സബോള വഴറ്റിയ അതേ ഓയിലിൽ രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത് നല്ല പോലെ മൂപ്പിക്കാം.. ഇത്‌ നന്നായി മൊരിഞ്ഞു വരുമ്പോ ഒരു ചെറിയ തക്കാളി അരച്ചത് ചേർക്കാം.. ഇത്‌ കളർ ചേഞ്ച്‌ ആയി എണ്ണ നല്ല പോലെ തെളിഞ്ഞു വരുന്നത് വരെ നന്നായി ഒന്ന് വഴറ്റാം..

തക്കാളി വഴന്ന് കളർ ഒക്കെ ചേഞ്ച്‌ ആയി വന്നാൽ അര ടേബിൾ സ്പൂൺ മല്ലി പൊടി,കാൽ ടേബിൾ സ്പൂൺ നല്ല ജീരകം പൊടിച്ചത്, എരിവിന് അനുസരിച്ചു കുരുമുളക് പൊടി ഇത്രയും ചേർത് നന്നായി മൂപ്പിക്കാം..
ഇനി ഇതിലേക്ക് സബോള വാഴട്ടിയതും അണ്ടിപരിപ്പും കൂടെ അരച്ചത് ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മഷ്‌റൂം,ഒപ്പം കറിയിലേക്ക് ആവിശ്യത്തിന് ഉള്ള ഉപ്പും ചേർക്കാം.. ഇത്‌ നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം5 മിനിറ്റ് മൂടി വെച്ച് വേവിക്കാം.. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കാം.

മഷ്‌റൂം നന്നായി വെന്തു വന്നാൽ ഇതിലേക്ക് നല്ല കട്ടിയുള്ള തേങ്ങാപാല് അല്ലെങ്കിൽ തേങ്ങാ,പേസ്റ്റ് പരുവത്തിൽ അരച്ചത് ചേർക്കാം.. ഒപ്പം അര കപ്പ്‌ വെള്ളം കൂടെ ചേർക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം കറി നന്നായി തിളച്ചു വരാൻ തുടങ്ങിയാൽ എരിവിന് അനുസരിച്ചു പച്ചമുളകും, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടിയും, മല്ലി ഇല കൂടെ ചേര്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. മഷ്‌റൂം കുറുമ റെഡി..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മഷ്‌റൂം കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Similar Posts

  • |

    Vegetable Curry

    Vegetable Curry for chapathi Ingredients coconut oil onion tomato soaked badam cumin seeds ginger garlic paste green chilly chilly powder turmeric kashmiri chilly powder coriander powder cumin powder whole spices potato green peas carrot beans cauli flower fresh cream kasoori methi coriander leaves preparation Saute onion, tomato and soaked almonds in a pan, then grind…

  • |

    Chemmeen Mulakittath

    Chemmeen curry is very good combination for rice Ingredients prawns-1/2 kg coconut oil fenugreel-1/4 tsp onion-1 curry leaves ginger garlic paste turmeric-1/2 tsp chilly powder-1 1/2 tbsp coriander powder-1 tbsp tomato-1 green chilly-3-4 water salt tamarind coriander leaves Preparation Heat oil in a pan, add fenugreek, roast it well, then add onion, ginger garlic and…

  • Kerala sambar

    Ingredients samabar Dal- 100 gm turmeric powder-1/2 tsp hing- 15 gm shallots-3 green chilly-1 tamarind- lemon size drum stick-1 elephant yam raw banana ladys finger carrot potato tomato shallots-10-12 turmeric powder-1/2 tsp red chilly powder-1 tsp coriander powder-1 tsp fenugreek powder dry red chilly hing oil salt coriander leaves Preparation In a pressure cooker add…

  • |

    Egg curry

    Ingredients onion 4 nos green chili 2 nos (optional) red chili powder 2 tsp turmeric powder 1/4 tsp coconut oil 4 tsp curry leaves water 1/2 cup to 3/4 cup salt garam masala 1 tsp Preparation Heat oil in a cooker, add curry leave, next add masalas, add onion,green chilly, saute it well, add salt…

  • Beef Chilly

    Here is the recipe for beef chilly Ingredients: 1/2 kg beef, cut into small pieces 1 teaspoon salt 1 teaspoon turmeric powder 1 teaspoon chili powder 1 teaspoon garam masala powder 1/4 teaspoon garam masala 1/2 cup water 1 teaspoon ginger garlic paste 1 teaspoon shallots paste 1 teaspoon chili flakes 2 tablespoons corn flour…

  • |

    Chickpea Curry

    Ingredients chickpea soaked 8 hrs-300 gm salt onion-1 garlic-8 green chilly curry leaves water-2 cup coconut oil-2 tbsp shallots chopped curry leaves coriander powder-1 tbsp kashmiri chilly powder-2 tbsp turmeric-1/4 tbsp fennel powder-1/4 tbsp mustard-2 tsp garam masala-1/4 tbsp curry leaves dry chilly-2 Preparation Add soaked chickpea to a pressure cooker,add curry leaves,garlic, onion, green…